സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

ചെറുപനത്തടി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ് ഗേള്‍ നിവേദ്യ പവിത്രന്‍ സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ റവ. ഫാ. ജോസ് കളത്തിപറമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തി. ദേശീയപതാക ഉയര്‍ത്തി, പതാകവന്ദനത്തിനും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റിനും ശേഷം അരിപ്രോഡ് മേരി ബാപ്റ്റിസ്റ്റ് ആയുര്‍വേദ ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. കുര്യന്‍ ചാലില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

മാക് ലിന്‍ഡ മാത്യുവും, സേറ ഷൈജലും ദേശസ്‌നേഹത്തെക്കുറിച്ച് പ്രസംഗിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. രവിചന്ദ്ര CFIC, പി.ടി.എ. പ്രസിഡന്റ് ടിറ്റോ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനങ്ങള്‍, നൃത്തങ്ങള്‍, മറ്റു കലാപരിപാടികള്‍ അരങ്ങേറി. സ്‌കൂള്‍ ലീഡര്‍ ജെസ്സെ ഒലിവര്‍ റോഡ്രിഗ്‌സ് നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *