രാജപുരം:കള്ളാര്‍ ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡിലെ അടോട്ടുകയ പള്ളിക്കല്‍ കാരമൊട്ട കോണ്‍ക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഗീത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം എം സൈമണ്‍, പഞ്ചായത്തംഗം സാബു അബ്രാഹം ഫാ.ജിന്റോ ,ജിനീഷ് പെരുമാലില്‍ എന്നിവര്‍ സംസാരിച്ചു. ബാബു കാരക്കുന്നില്‍ സ്വാഗതവും രാഘവന്‍ കാരമൊട്ട നന്ദിയും പറഞ്ഞു.