പെരുമ്പിള്ളി ബെത്ലഹേം ആശ്രമത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു

രാജപുരം: കള്ളാര്‍ ഉമ്മന്‍ചാണ്ടി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പെരുമ്പിള്ളി ബെത്ലഹേം ആശ്രമത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു. സാംസ്‌കാരിക വേദിയുടെ വൈസ് പ്രസിഡണ്ട് ബാബു കാര മൊട്ട സ്വാഗതവും സാംസ്‌കാരിക വേദിയുടെ പ്രസിഡണ്ട് ഒ ടി ചാക്കോ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വേദിയുടെ രക്ഷാധികാരി ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഗീത സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എല്‍ റോയ് പഞ്ചായത്ത് മെമ്പര്‍ പി എ വാസു, ടി ജി രാധാകൃഷ്ണന്‍ നായര്‍, ടി പി പ്രസന്നന്‍ സാംസ്‌കാരിക വേദി ട്രഷറര്‍ നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *