സ്വാതന്ത്ര്യ ദിനത്തില്‍ പാണത്തൂരിലെ സാമൂഹ്യ പ്രവര്‍ത്തകരെ ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു

രാജപുരം: ജീവകാരുണ്യ പ്രവര്‍ത്തകരും, സാമൂഹ്യ സേവന ജീവകാരുണ്യ രംഗത്തെ നിറ സാന്നിദ്ധ്യവുമായ കെ.യു കൃഷ്ണകുമാര്‍, അബുതാഹിര്‍ എന്നിവരെ സ്വാതന്ത്ര്യത്തിന്റെ എണ്‍പതാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്രസറളായ, ആര്‍ സൂര്യനാരായണ ഭട്ട്, പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.കെ സുരേഷ്, പി കൃഷ്ണകുമാര്‍, അനില്‍കുമാര്‍, ഉദയന്‍ വളപ്പില്‍, മോഹനന്‍ കെ.എം, പി ഗണേശന്‍ നായിക്ക്, ഗംഗാധരന്‍ കരിയാട്ട്മൂല, മോഹനന്‍ കെ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *