രാജപുരം: ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 80-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു പി. എം. ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി, പി. റ്റി. എ. പ്രസിഡന്റ് രമേശന്‍ പി, കായിക അധ്യാപകന്‍ ജനാര്‍ദ്ധനന്‍ കെ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അനീഷ് ബി, എസ് പി സി സിപിഒ ഹസീന, രമ്യമോള്‍ പി, മനോജ് കോടോത്ത്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ , നാട്ടുക്കാര്‍ എന്നിവര്‍ പങ്കെടുത്തു കട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.