രാജപുരം :പനത്തടി പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് കടമല – താന്നിക്കാല്‍ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം.ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന കര്‍ഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി നൂറ് കണക്കിന് ഫലവൃക്ഷങ്ങള്‍ കാട്ടാന നശിപ്പിച്ചു. കൃഷിഭൂമി ഫോറസ്റ്റ് പനത്തടി സെക്ഷന്‍ കീഴിലാണെങ്കിലും ഫോറസ്റ്റ് മരുതോം സെക്ഷന്റെ കീഴിലാണ് .അത് കൊണ്ട് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥമാര്‍ക്ക് തക്ക സമയത്ത് എത്തിച്ചേരാന്‍ പറ്റുന്നില്ല. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.രഘുനാഥ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ.ജെയിംസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി.രതീഷ്, പഞ്ചായത്തംഗം കെ കെ വേണുഗോപാല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.