രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2026-27 ബജറ്റ് പ്രഖ്യാപനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ജന സൗഹ്യദ പഞ്ചായത്ത് ഓഫീസ് എന്ന ലക്ഷ്യം കൈവരിക്കല്‍, സേവനങ്ങള്‍ അതിവേഗത്തിലും ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് സൗഹാര്‍ദ്ദപരവും സംത്യപ്തിപരവുമായ അന്തരീക്ഷമൊരുക്കലുമാണ് അതില്‍ പ്രധാനം. സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് കഴിഞ്ഞ 6 മാസമായി എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച ഫയല്‍ അദാലത്ത് നടത്തി വരുന്നു. ഇനി മുതല്‍ പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന മുഴുവന്‍ പൊതു ജനങ്ങള്‍ക്കും ചായ സല്‍ക്കാരം പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
അട്ടക്കണ്ടം മാണിയൂര്‍ കെ.പി. ഇന്ദിരയുടെ സ്മരണക്ക് മക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ടീ വെന്റിംഗ് മെഷീന്‍ ആഗസ്റ്റ് 17 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും. ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് രാവിലെ 10 മണി മുതല്‍ 5 മണിവരെ ചായ, കാപ്പി, ലെമണ്‍ ടീ എന്നിവ ലഭ്യമാകും.