രാജപുരം:കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച പതാക പീഠം കൈമാറി. പ്രധാനധ്യാപകന്‍ നാരായണന്‍ കെ പതാക ഉയര്‍ത്തി. ചടങ്ങില്‍ പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ഷാജി ജോസഫ് പി, പി ടി എ വൈസ് പ്രസിഡന്റ് ജോസ് മോന്‍ സിറിയക്ക്, മദര്‍ പിടിഎ പ്രസിഡന്റ് ഷീല എം, സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി, എസ് എം സി വൈസ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിദ്ധ മോട്ടിവേഷന്‍ സ്പീക്കറും മുന്‍ പിടിഎ പ്രസിഡന്റുമായ ബാലചന്ദ്രന്‍ കൊട്ടോടി സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കി. അധ്യാപകരായ അനില്‍കുമാര്‍ കെ , സുരേഷ് എസ്, സുമതി എം, രാജന്‍ കെ , പിടിഎ അംഗം വിജേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കി. എസ്എംസി ചെയര്‍മാനും മുന്‍ പിടിഎ പ്രസിഡന്റുമായ ശശിധരന്റെ പരേതയായ അമ്മ അടുക്കാടുക്കം മാധവിയമ്മയുടെ സ്മരണയ്ക്കായിട്ടാണ് പുതിയ പതാക പീഠം നിര്‍മ്മിച്ച് സ്‌കൂളിന് കൈ മാറിയത്