രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ മഹാ സത്യനാരായണവ്രത യജ്ഞ വും ലക്ഷ്മീ നാരായണ മഹാപൂ ജയും ഞായറാഴ്ച നടക്കും. ഞായറാഴ്ച രാവിലെ ഏഴിന് ആരം ഭിക്കുന്ന ചടങ്ങുകള്‍ക്ക് തന്ത്രി ഐ.കെ.കൃഷ്ണദാസ് വാഴുന്നവര്‍ കാര്‍മികത്വം വഹിക്കും. മധൂര്‍ മാധവശര്‍ മയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് യജ്ഞത്തിന് നേതൃത്വം നല്‍കുക. ഞായറാഴ്ച രാവിലെ ആറിന് സമൂഹ പ്രാര്‍ഥന, 6.30-ന് ആചാര്യവരവേല്‍പ്പ്, തുടര്‍ന്ന് ഗണപതിഹോമം. രാവിലെ ഏഴിന് യജ്ഞാരംഭം. 11.30-ന് മഹാപൂജാ സമര്‍പ്പണം എന്നിവ നടക്കും. ഉച്ചയ്ക്ക് 12- ന് യജ്ഞസമാപനം. തുടര്‍ന്ന് പ്രസാദ വിതരണം, മഹാപൂജ, അന്നപ്രസാദം. യജ്ഞത്തില്‍ പൂര്‍ണസമയം പങ്കാളിത്തം വഹിക്കുന്നതിന് 2000 ത്തോളം ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ഭരണസമിതി പ്രസിഡന്റ് എന്‍. പി. ബാലസുബ്രഹ്‌മണ്യം , ക്ഷേത്രം രക്ഷാധികാരി ഗോപാലന്‍ വാഴവളപ്പില്‍, ഖജാന്‍ജി കെ.രാഘവന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.
