75 പിന്നിട്ട കപ്പലോട്ടക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ആശ്വാസ പദ്ധതി : ഉപാധികള്‍ ഒഴിവാക്കണമെന്ന് മര്‍ച്ചന്റ് നേവി ക്ലബ്

പാലക്കുന്ന് : 75 വയസ്സ് പൂര്‍ത്തിയായ മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് മുംബൈ സീമെന്‍സ് വെല്‍ഫയര്‍ ഫണ്ട് സൊസൈറ്റിയില്‍ നിന്ന് ഈ വര്‍ഷം മുതല്‍ നല്‍കിവരുന്ന ഒരു ലക്ഷം രൂപ ഒറ്റത്തവണ ആശ്വാസ ധനസഹായ പദ്ധതിയിലെ ഉപാധികള്‍ ഒഴിവാക്കണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് യോഗം ആവശ്യപ്പെട്ടു. 50 വയസ്സ് പിന്നിട്ട ശേഷം ചുരുങ്ങിയത് 6 മാസമെങ്കിലും സീ സര്‍വീസ്സ് വേണമെന്ന നിര്‍ബന്ധനയോടെ 2026 ജനുവരി ഒന്നു മുതല്‍ 75 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അപേക്ഷിച്ചാല്‍ ഒരു ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതാണ് പദ്ധതി. ഒട്ടേറെ പേര്‍ക്ക് ഇത് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അപേക്ഷ ഫോറവും നിര്‍ദേശങ്ങളും കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ നിന്ന് ലഭിക്കും.
പക്ഷേ 2026ന് മുന്‍പേ 75 വയസ്സ് പൂര്‍ത്തിയായവര്‍ ഈ ആശ്വാസ ധന സഹായത്തിന് അര്‍ഹരല്ല എന്ന വിചിത്ര ഉപാധി ഉപേക്ഷിക്കണമെന്നും 50 വയസ്സ് പിന്നിട്ട ശേഷം 6 മാസം കപ്പല്‍ ജോലി ചെയ്തിരിക്കണമെന്നത് 40 വര്‍ഷമായി ചുരുക്കണമെന്നുമാണ് മര്‍ച്ചന്റ് നേവി ക്ലബ് ആവശ്യപ്പെടുന്നത്.

പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. കെ. ജയപ്രകാശ്, ട്രഷറര്‍ കൃഷ്ണന്‍ മുദിയക്കാല്‍, എം.വി. ബാലകൃഷ്ണന്‍, പി. വി. കുഞ്ഞിക്കണ്ണന്‍, ബി.എ.രാധാകൃഷ്ണന്‍, ഇബ്രാഹിം കാഞ്ഞങ്ങാട്, നാരായണന്‍ കുന്നുമ്മല്‍, സി.വി.വിജയന്‍, സി. ആണ്ടി, നാരായണന്‍ കാഞ്ഞങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *