ശുചിത്വ മിഷന്‍ കോടോം ബേളൂര്‍ പഞ്ചായത്ത് ഹരിത വിദ്യാലയ ക്യാംപെയിന്‍ ജിഎച്ച്എസ് കാലിച്ചാനടുക്കം തുടക്കമായി

രാജപുരം : ശുചിത്വ മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വിദ്യാഭ്യാസ സഹകരണത്തോടെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിന്‍ കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളില്‍ തുടക്കമായി. വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ബോധ വും മാലിന്യ സംസക രണത്തില്‍ റെഡ്യൂസ് റീയൂസ് റീസൈക്കിള്‍ പ്രാധാന്യം തിരിച്ചറിയുന്നതിനും . പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളി ല്‍ വിദ്യാര്‍ത്ഥികളെ കര്‍മ്മോല്‍സുകരാക്കുന്നതിനും വിദ്യാലയ ങ്ങളില്‍ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിന്‍ കോടോം ബേളൂര്‍ പഞ്ചാ യത്ത് പ്രസിഡണ്ട് ടി.വി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയതു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍മാന്‍ ഭൂപേഷ് കെ അധ്യക്ഷം വഹിച്ചു. ഇക്കോ ക്ലബ്ബ് ക ണ്‍വീനര്‍ ദേവ സൂര്യ പി.കെ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വ മിഷന്‍ ജില്ലാ റിസോര്‍സ് പേര്‍സന്‍ സി.പി വി വിനോദ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ ഒ.വി സുമിത്രന്‍ ശുചിത്വ ക്ലാസ്സെടുത്തു. വാര്‍ഡ് മെമ്പര്‍ ടി പി ഫറൂക്ക് പിടി എ പ്രസിഡണ്ട് രമ്യ ഗിരിഷ് സീനിയര്‍ അസിസ്റ്റന്റ പ്രമോദിനി പി സ്റ്റാഫ് സെക്രട്ടറി വസന്ത രാജ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളില്‍ പരസ്പര സൗഹൃദവും സഹായവും വളര്‍ത്തുന്നതിനായി സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തനത്തിന് കുട്ടികളില്‍ നിന്ന് ശേഖരിച്ച സാധന സാമഗ്രികള്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കി പദ്ധതിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഹരിത കര്‍മ്മ സേനാംഗങ്ങളായ അനിത കെവി ,കല്യാണി എം , നിത്യ കെ.വി, രമ്യ പി വി , ജോബി ടിജെ , കാര്‍ത്ത്യായനി കെ, ആതിരകൃഷ്ണന്‍ എ എന്നിവരുമായി കുട്ടി കള്‍ അഭിമുഖം നടത്തി ഹരിതകര്‍മ്മ സേന ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും, മാലിന്യ സംസ്‌കരണത്തില്‍ ശുചിത്വ മിഷന്റേയും തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെ സഹായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തരം തിരിച്ച് അജൈവ മാലിന്യ ങ്ങള്‍ ഹരിത കര്‍മ്മസേന ക്ക് നല്‍കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികള്‍ സംവാദത്തിലൂടെ മനസ്സിലാക്കി. ഹെഡ്മാസ്റ്റര്‍ കെ സന്തോഷ് സ്വാഗതവും ഇക്കോ ശുചിത്വ ക്ലബ്ബ് നോഡല്‍ ഓഫീസര്‍ സീനിയ ജോസഫ് നന്ദി യും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *