രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍, ആത്മ കാസറഗോഡ് സംയുക്തമായി കൂണ്‍ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോയി പി എല്‍, വാര്‍ഡ് മെമ്പര്‍മാരായ സനിത ജോസഫ്, രേഖ സി, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ ക്ലാസ് കൈകാര്യം ചെയ്തു. കര്‍ഷകര്‍ക്ക് കൂണ്‍ കൃഷി ചെയ്യുന്നതിനുള്ള പെല്ലറ്റും കൂണ്‍ വിത്തും വിതരണം ചെയ്തു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും കൃഷി അസിസ്റ്റന്റ് സനിത വി പി നന്ദിയും പറഞ്ഞു.