ശുചിത്വ മിഷന്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഹരിത വിദ്യാലയ ക്യാംപെയിന്‍ കൊട്ടോടി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

രാജപുരം : ശുചിത്വമിഷന്‍ തദ്ദേശസ്വയംഭരണ വകുപ്പ് വിദ്യാഭ്യാസ സഹകരണത്തോടെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിന്‍ കൊട്ടോടി ഗവ. ഹയര്‍ സെകന്ററി സ്‌കൂളില്‍ തുടക്കമായി. വിദ്യാര്‍ത്ഥികളില്‍ ശുചിത്വബോധവും മാലിന്യ സംസ്‌കരണത്തില്‍ റെഡ്യൂസ് റീയൂസ് റീസൈക്കിള്‍ പ്രാധാന്യവും തിരിച്ചറിയുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിന്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ ഉദ്ഘാടനം ചെയതു. വാര്‍ഡ് മെമ്പര്‍ ബിന്ദു ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍പേര്‍സന്‍ ശ്രീവിദ്യ പി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ റിസോര്‍സ് പേഴ്‌സന്‍ സി.പി. വി വിനോദ് കുമാര്‍ വിഷയാവതരണം നടത്തി. പഞ്ചാ യത്ത്‌ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീല എം കെ ക്ലാസ്സെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എല്‍ റോയ്, പി ഗീത, പഞ്ചായത്തംഗം പി ഗീത ,പിടി എ പ്രസിഡണ്ട് ഉമ്മര്‍ പൂണൂര്‍, എം.പി ടി എ പ്രസിഡണ്ട് ഷീല എം. കെ,എസ്എം.സി ചെയര്‍മാന്‍ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളില്‍ പരസ്പര സൗഹൃദവും സഹായവും വളര്‍ത്തുന്നതിനായി സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തനത്തിന് കുട്ടികളില്‍ നിന്ന് സാധന സാമഗ്രികള്‍ ശേഖരിച്ച് ഹെഡ്മാസ്റ്റര്‍ നാരായണന്‍ കെ തുടക്കം കുറിച്ചു. തുടര്‍ന്ന് ഹരിത കര്‍മ്മ സേനാംഗങ്ങളായ വിമലാകൃഷ്ണന്‍, അനു സി എന്നിവരുമായി കുട്ടികള്‍ അഭിമുഖം നടത്തി ഹരിതകര്‍മ്മസേന ചെയ്യുന്നപ്രവര്‍ത്തനങ്ങളെക്കുറിച്ചും മാലിന്യ സംസ്‌കരണത്തില്‍ ശുചിത്വ മിഷന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായപ്രവര്‍ത്തനങ്ങളെക്കുറിച്ചും , തരം തിരിച്ച് അജൈവ മാലിന്യ ങ്ങള്‍ നല്‍കേണ്ട കാര്യങ്ങളെക്കുറിച്ചും സംവാദത്തിലൂടെ കുട്ടികള്‍ മനസ്സിലാക്കി. സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി.ജി സ്വാഗതവും ഇക്കോ ക്ലബ്ബ് ശുചിത്വ നോഡല്‍ ഓഫീസര്‍ വൈഷ്മ്യ ബി ആര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *