ശുചിത്വ മിഷന്‍ പനത്തടി പഞ്ചായത്ത് ഹരിത വിദ്യാലയ് ക്യാംപെയിന്‍ പ്രാന്തര്‍കാവ് യു.പി സ്‌കൂളില്‍ തുടക്കമായി

കോഴിച്ചാല്‍ : ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വിദ്യാഭ്യാസവകു പ്പ് സഹകരണത്തോടെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ഹരിത വിദ്യാലയ ക്യാംപെയിന്‍ പ്രാന്തര്‍ കാവ് യു.പി സ്‌കൂളില്‍ തുടക്കമായി. പരിപാടി പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു പിടി എ പ്രസിഡണ്ട് പി.ശശി അധ്യക്ഷം വഹിച്ചു. വാര്‍ഡ്‌മെമ്പര്‍ വിജി മണിയംകുളം പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ശുചിത്വ മിഷന്‍ ജില്ലാ റിസോര്‍സ്‌പേര്‍സന്‍സി. പി.വി വിനോദ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. രേഷ്മ ജയന്‍ എം.പി.ടി എപ്രസിഡണ്ട് സീനി യര്‍ അസിസ്റ്റന്റ് മിനി സക്കറിയ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പഞ്ചായത്ത്‌ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ മാരായ മിനി കുമാരി കെ, സുജ എ ശുചിത്വ ക്ലാസ്സെടുത്തു തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹരിത സേനാംഗങ്ങളായ ആലീസ് സെബാസ്റ്റിയന്‍, സ്‌നേഹി, ജസ്സി എന്നിവരുമായി അഭിമുഖം നടത്തി ഹരിതകര്‍മ്മസേനാംഗങ്ങള്‍ മാലിന്യ ശേഖരണം സംസ്‌കരണം തുടങ്ങിയ മേഖലയില്‍ നടത്തുന്നപ്രവര്‍ ത്തനങ്ങള്‍ പഞ്ചായത്ത് നടത്തുന്ന പ്രോജക്റ്റ് പ്രവര്‍ത്തനം ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങ ള്‍ തുടങ്ങിയ കാര്യ ങ്ങള്‍ സംവാദത്തിലൂടെ മനസ്സിലാക്കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരസ്പര സൗഹൃദവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതിനായി സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തുടക്കമായി. പരിപാടിക്ക് ഹെഡ്മാസ്റ്റര്‍ വിനയ രാജ് കെ.പി സ്വാഗതവും ഇക്കോ ക്ലബ്ബ് കോഡിനേറ്റര്‍ പ്രസീത കെ എച്ച് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *