കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പത്താം വാര്‍ഡ് കമ്മിറ്റി വിജയോത്സവം സംഘടിപ്പിച്ചു.

രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പത്താം വാര്‍ഡ് കമ്മിറ്റി വാര്‍ഡ്‌ലെ വിദ്യഭ്യാസ മേഖലയില്‍ മികവ് തെളിയിച്ചവരെ രാജപുരം വ്യാപാര ഭവനില്‍ വെച്ച് ആദരിച്ചു. വാര്‍ഡ് പ്രസിഡന്റ് പോള്‍സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യുണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെംബര്‍ ഷിനോ പി ജോസ് മുഖ്യാതിഥിയായി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റേയി പി എല്‍ , ഗീത പി , കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബേബി ജോസഫ് ഏറ്റിയാപ്പള്ളിയില്‍ , പി എ ആലി, ജോയി തോമസ്സ് കൊട്ടുപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *