രാജപുരം :കോടോം ബേളൂര്‍ കൃഷിഭവന്റെയും, ആത്മ കാസര്‍ഗോഡിന്റെയും സംയുക്തഭിമുഖ്യത്തില്‍ കോടോം ബേളൂര്‍ കൃഷിഭവനില്‍ സംഘടിപ്പിച്ച ബഡ്ഡിംഗ്/ഗ്രാഫ്റ്റിംഗ് പരിശീലന പരിപാടി കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന്‍ ടി വി ഉത്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ സുരേഷ് വയമ്പ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഹരിത കെ വി പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പ്രിയേഷ് സി വി സ്വാഗതവും, കൃഷി അസിസ്റ്റന്റ് പദ്മനാഭന്‍ എ നന്ദിയും പറഞ്ഞു. പടന്നക്കാട് കാര്‍ഷിക കോളേജില്‍ നിന്ന് പ്രോപ്പഗേഷന്‍ സ്പെഷ്യലിസ്റ്റ് ആയി വിരമിച്ച അശോകന്‍ ഒഴിഞ്ഞവളപ്പ് ക്ലാസ്സെടുത്തു.