കോണ്‍ഗ്രസ്സ്‌ കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടംകല്ലില്‍ റോഡ് ഉപരോധിച്ചു.

രാജപുരം: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് പ്രതിഷേധ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേന്ദ്ര സേനയും ഡല്‍ഹി പോലിസും ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടംകല്ലില്‍ റോഡ് ഉപരോധിച്ച് കൊണ്ട് പ്രതിഷേധിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , വൈസ് പ്രസിഡന്റ് എം എം സൈമണ്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍, എം കെ മാധവന്‍ നായര്‍, സജി പ്ലച്ചേരി, ബി അബ്ദുള്ള , പി എ ആലി, സി സി ബേബി, കെ ഗോപി, രേഖ സി , ശശിധരന്‍ മുടക്കട്ട്, സിജോ ടി ചാമക്കാല, ഗംധാരന്‍ ആടകം , റോയി പി എല്‍ , സണ്ണി അന്തിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *