പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ബ്രോഷര്‍ കെ. നീലകണ്ഠന്‍ എം എല്‍ എ പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കോടോത്ത് വേണുരാജ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
നാരായണന്‍ അന്തിത്തിരിയന്‍ , അരവിന്ദന്‍ കോമരം, മുരളി കോമരം, ഗോപാലന്‍ കോമരം, കരുണന്‍ കോമരം, കരുണാകരന്‍ കോമരം,
മോഹനന്‍ കോമരം എന്നിവര്‍ ചേര്‍ന്ന് ബ്രോഷര്‍ ഏറ്റുവാങ്ങി. വര്‍ക്കിംഗ് ചെയര്‍മാന്‍ അമ്പു ഞെക്ലി, കെ. വി. രഘുനാഥന്‍, ജനറല്‍ കണ്‍വീനര്‍ വി.വി. കൃഷ്ണന്‍, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ കണിയാമ്പാടി, രാജേന്ദ്രന്‍ കണിയാമ്പാടി, രാജശേഖരന്‍ വെടിത്തറക്കാല്‍, രവി കളനാട്, കുഞ്ഞികൃഷ്ണന്‍ മുച്ചിലോട്ട്, കുഞ്ഞിരാമന്‍ തായന്നൂര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, മാതൃസമിതി അംഗങ്ങള്‍, യുവ കൂട്ടായ്മ പ്രവര്‍ത്തകര്‍, കെടികെ യു എ ഇ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.