യുക്രെയിന്‍ തീരത്ത് ചരക്ക് കപ്പലില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; വെള്ളരിക്കുണ്ട് സ്വദേശി അടക്കം 9 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

പാലക്കുന്ന് : ഇന്ത്യക്കാര്‍ അടക്കം 18 ജീവനക്കാരുമായി യുക്രെന്‍ തീരത്തിലൂടെ നീങ്ങുകയായിരുന്ന ചരക്ക് കപ്പലില്‍ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ 9 ജീവനക്കാര്‍ മരിച്ചു. ഗനിയ ബിസൗവ് പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത എം.വി. ഗോള്‍ഡന്‍ ലിയോ എന്ന ചരക്ക് കപ്പലിന് നേരെയായിരുന്നു മിസൈല്‍ ആക്രമണം. മുംബൈയിലെ ഓഷ്യന്‍ ഗ്രേസ് ഷിപ്പിങ് കമ്പനിയാണ് ക്രു മാനിങ് ഏജന്‍സി. കാസര്‍കോട് ജില്ലയില്‍ വെള്ളരിക്കുണ്ട് സ്വദേശി അടക്കം നാല് ഇന്ത്യക്കാരും ഇതില്‍ പെടും. മരണപ്പെട്ട മറ്റുള്ളവര്‍ സിറിയന്‍ പൗരന്മാരാണ് എന്നാണ് അറിയാന്‍ സാധിച്ചത്.

വെള്ളരിക്കുണ്ട് വാളിപ്ലാക്കല്‍ ജോയന്റെയും സാലിയുടെയും ഏക മകനാണ് മരണപ്പെട്ട 26 കാരനായ അഖില്‍ ജോയന്‍ കപ്പലില്‍ ചീഫ് ഓഫീസര്‍ ആണ്. 7 വര്‍ഷം മുന്‍പാണ് മര്‍ച്ചന്റ്‌നേവിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇത്തവണ കപ്പല്‍ കരാര്‍ പൂര്‍ത്തിയാക്കി അവധിയില്‍ വന്നാല്‍ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു. വിവിധ സാങ്കേതിക നൂലാമാലകള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്താന്‍ സ്വാഭാവികമായും വൈകാനിടയുണ്ടാകും. മരണപ്പെട്ട അഖില്‍ ജോയന്‍, മറ്റു ഇന്ത്യന്‍ നാവികരായ ഗുര്‍പ്രീത് സിംഗ്, ജഗന്‍ സിംഗ്, അഭിഷേക് നിഷാദ് എന്നിവരുടെ ദാരുണാന്ത്യത്തില്‍ കോട്ടിക്കുളം മര്‍ച്ചന്റ് ക്ലബ് അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *