പാലക്കുന്ന് : ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് അന്നദാനം വിളമ്പാന്‍ അമ്പങ്ങാട് പ്രാദേശിക സമിതിയുടെ ഞാറിടല്‍ രാമന്‍ കാരണവര്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ അമ്പു ഞെക്ലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. വി. കൃഷ്ണന്‍ ട്രഷര്‍ തമ്പാന്‍ ചേടിക്കുന്ന്, കണ്‍വീനര്‍ രവി കളനാട്, രാമചന്ദ്രന്‍ പുഴക്കര , പ്രാദേശിക പ്രസിഡന്റ് എ. വി. അമ്പുഞ്ഞി, സെക്രട്ടറി എ. വി. സുകുമാരന്‍ ,ട്രഷര്‍ എ. വി. കൃഷ്ണന്‍, മാതൃ സമിതി കേന്ദ്ര കമ്മറ്റി സെക്രട്ടറി ഷൈന മുരളി, സുജിത് മുച്ചിലോട്ട്, രാമചന്ദ്രന്‍ പുഴക്കര, ബേബി മണികണ്ഠന്‍, ബബിത പ്രകാശ്, നീതു നമ്പ്യാര്‍, അര്‍ജുന്‍ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു .