മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 3 -ാം ചരമ വാര്‍ഷിക ദിനം ആചരിച്ച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമിറ്റി

രാജപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 3-ാം ചരമാവാര്‍ഷികദിനത്തില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. കള്ളാര്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
എം കെ മാധവന്‍ നായര്‍, പി എ ആലി, സജി പ്ലാച്ചേരി, എച്ച് വിഘ്നേശ്വര ഭട്ട്, ടി കെ നാരായണന്‍, ബി അബ്ദുല്ല, രാജേഷ് പെരുമ്പള്ളി, സെന്റിമോന്‍ മാത്യു, ഗിരീഷ് കുമാര്‍ നീലമല, രേഖ സി ഗീത പി, ശ്രീവിദ്യ പി, റോയി പി എല്‍, ശശിധരന്‍ മൊടക്കെട്ട്,സുന്ദരന്‍ ഒരള,സിജോ ടി ചാമക്കാല, രമ ബി ,വിനോദ് കപ്പിത്താന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *