മാലക്കല്ലില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണം നടത്തി

മാലകല്ല് : ഉമ്മന്‍ചാണ്ടി സാംസ്‌കാരിക വേദി കള്ളാറും , ഐഎന്‍ടിയുസി ടിമ്പര്‍ യൂണിറ്റ് മാലക്കല്ലും സംയുക്തമായി മാലക്കല്ലില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. യോഗത്തില്‍ മുരളി കൃഷ്ണന്‍ സ്വാഗതവും മാത്യു എം എം മച്ചി പറമ്പില്‍ അധ്യക്ഷനായി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു . എ ചന്ദ്രന്‍ പാലം തടി വാര്‍ഡ് മെമ്പര്‍ സനിത ജോസഫ്, ചാക്കോ ഫിലിപ്പ് ആന മൂട്ടില്‍, വില്‍സണ്‍ ഫിലിപ്പ് കവുങ്ങും പാറ,വിജയന്‍ ടി ചെറിയ കടവ് , ബെന്നി പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *