ക്ഷമാശ്വാസ കുടിശ്ശിക അനുവദിക്കണം; കെ എസ് എസ് പി എ

രാജപുരം :കുടിശ്ശികയായുള്ള സാമാശ്വാസം അനുവദിക്കണമെന്നും മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കണമെന്നും കെ എസ് എസ് പി എ കള്ളാര്‍ – പനത്തടി മണ്ഡലം, രാജപുരം വ്യാപാര ഭവനില്‍ വെച്ച് നടത്തിയ വരവേല്‍പ്പ് സമ്മേളനത്തില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. വരവേല്‍പ്പ് സമ്മേളനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രജിത ഉദ്ഘാടനം ചെയ്തു. പുതിയതായി അംഗത്വം എടുത്ത 11 അംഗങ്ങളെ ചടങ്ങില്‍ അനുമോദിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി കെ യവുജിന്‍ മുഖ്യപ്രഭാഷണം നടത്തി. കളളാര്‍ മണ്ഡലം പ്രസിഡണ്ട് ഒ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.യു. തോമസ്, നിയോജക മണ്ഡലം പ്രസിഡണ്ട് വി കെ ബാലകൃഷ്ണന്‍, സെക്രട്ടറി സി വി ശ്രീധരന്‍, ടി പി പ്രസന്നന്‍ , പി ടി മേരി, ഇ.രാമചന്ദ്രന്‍ , ഷാജി ഫിലിപ്പ്, അബ്രഹാം ഒ.എ, സജി എം എ എന്നിവര്‍ സംസാരിച്ചു.
അംഗങ്ങളുടെ മക്കളായ എം ബി ബി എസ് നേടിയ ഡോക്ടര്‍ ടിനു ടോമി, ഡോക്ടര്‍ സെബിന്‍ തോമസ് ,കാവ്യമഞ്ജരി കവിത പുരസ്‌കാരം നേടിയ ആലീസ് തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *