രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയിലെ ഏഴാം മൈല്‍ മുതല്‍ ഗുരുപുരം വരെയുള്ള ഭാഗത്ത് കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ അമ്പലത്തറ പോലീസിന്റെ സഹകരണത്തോടെ കഴിഞ്ഞ ദിവസം ശുചീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു .കാട് മൂടി കിടന്നിരുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കിയപ്പോളാണ് ഈ റോഡ് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമായത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഈ ഭാഗത്ത് 8 പേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നുള്ളത് ഏറെ ആശങ്കാജനകമായ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി, ഏഴാം മൈല്‍ മുതല്‍ ഗുരുപുരം വരെയുള്ള റോഡിനിരുവശവും ഇന്റര്‍ലോക്ക് ചെയ്ത് നടപ്പാത ഒരുക്കുക. അപകട മേഖലകളില്‍ അപകട സൂചന ബോര്‍ഡുകളും റിഫ്‌ലക്ടറുകളും സ്ഥാപിക്കുക. ആവശ്യമായ സ്ഥലങ്ങളില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുക.
റോഡ് റീടാറിംഗ് ശാസ്ത്രീയമായി നടത്തുക. അപകട സാധ്യതയുള്ള ഭാഗങ്ങളില്‍ സേഫ്റ്റി ഗാര്‍ഡ് സ്ഥാപിക്കുക. കാഴ്ച മറയ്ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുക. ആവശ്യമായ സ്ഥലങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക.എന്നീ പ്രവര്‍ത്തികള്‍ അടിയന്തിര പ്രാധാന്യത്തോട് കൂടി നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പി.ഡബ്ല്യു.ഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കി.