രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ (ഇലക്കുടിക്കല്‍ ജിനീഷിന്റെയും ശ്രിഞ്ചുവിന്റെയും മകള്‍) അഞ്ചു വയസ്സ് മാത്രം പ്രയമായ ജിയാമോളുടെ ചികിത്സയ്ക്ക് കാരുണ്യ മതികളില്‍ നിന്നും ചികിത്സയ്ക്കാവശ്യമായ പണം ലഭിച്ചതോടെ സഹായ നിധി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കമ്മിറ്റി ഭാരവാഹികളും കുടുംബവും കഴിഞ്ഞ 2026 ജൂണ്‍ 22നാണ് ജിയാമോളുടെ ചികിത്സയ്ക്കായി ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് ആവശ്യമായ 50 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചികിത്സാ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, പ്രതീക്ഷിച്ചതിലും വേഗത്തില്‍ അവശ്യമായ പണം ലഭിച്ചതോടെയാണ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ കമ്മിറ്റി തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അക്കൗണ്ട് ഓപ്പണ്‍ ചെയ്ത അന്ന് മുതല്‍ ക്ലോസ് ചെയ്ത ജൂലൈ 10 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പല ഭാഗങ്ങളില്‍ നിന്നായി പ്രവഹിച്ച കാരുണ്യത്തിന്‍് ഫലമായി 79,88,967 രൂപ (എഴുപത്തൊന്‍പത് ലക്ഷത്തി എണ്‍പത്തിയെട്ടായിരത്തി തൊള്ളായിരത്തി അറുപത്തിയേഴ് രൂപ) ചികിത്സാ നിധിയിലേക്ക് സമാഹരിക്കാന്‍ സാധിച്ചു.
കുട്ടിയുടെ അടിയന്തിര ചികിത്സാ ആവശ്യങ്ങള്‍ക്കായി സമാഹരിച്ച തുകയില്‍ നിന്നും 10 ലക്ഷം രൂപ ഇതിനോടകം തന്നെ ആശുപത്രിയില്‍ നല്‍കി.ഓഗസ്റ്റ് മാസത്തോടുകൂടി ജിയാമോളുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുംതുടര്‍ചികിത്സകളും ആരംഭിക്കും.
രക്ഷാധികാരി ഫാ.ജോബിന്‍ പ്ലാച്ചേരിപുറത്ത്, പ്രസിഡന്റ് സിജു ചാമക്കാല, സെക്രട്ടറി ചാണ്ടി കള്ളികാട്ട് , ജോണി പ്ലാച്ചേരിപുറത്ത് , സന്തോഷ് മാത്യു, കുര്യന്‍ കളപ്പുരക്കല്‍ എന്നിവര്‍ പറഞ്ഞു.