കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം : ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടു

പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവ ഫണ്ട് സമാഹരണം കെ. നീലകണ്ഠന്‍ എം എല്‍ എ. ഉദ്ഘാടനം ചെയ്തു. നാരായണന്‍ അന്തിത്തിരിയനും വല്യച്ചന്‍ അരവിന്ദന്‍ കോമരവും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കോടോത്ത് വേണുരാജ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സ്ഥാനികര്‍, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ രാജശേഖരന്‍ വെടിത്തറക്കാല്‍, കണ്‍വീനര്‍ ജഗന്‍ പാലക്കുന്ന്, വര്‍ക്കിംഗ് ചെയര്‍മാന്മാരായ അമ്പു ഞെക്ലി, കെ.വി. രഘുനാഥന്‍, ജനറല്‍ കണ്‍വീനര്‍ വി.വി. കൃഷ്ണന്‍, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, കേവീസ് ബാലകൃഷ്ണന്‍, മുങ്ങത്ത് കുമാരന്‍ നായര്‍, എം.കെ. ചിണ്ടന്‍കുഞ്ഞി നായര്‍, എന്നിവര്‍ പ്രസംഗിച്ചു. ഉത്സവ ഫണ്ടിലേക്ക് കോടോത്ത് തറവാട്, കരിപ്പോടി തിരൂര്‍ യു എ ഇ കൂട്ടായ്മ (കെ ടി കെ), മറ്റു വ്യക്തികളുടെ സംഭാവനകള്‍ ആഘോഷകമ്മിറ്റിയ്ക്ക് കൈമാറി.

ആഘോഷ കമ്മിറ്റി അംഗങ്ങള്‍ ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയെടുത്താണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. സമൂഹത്തിന് ഗുണകരമാകുന്ന ഇത്തരമൊരു സന്ദേശം നല്‍കുന്നത് മഹോത്സവത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുമെന്നും ലഹരി വിമുക്തമായൊരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ഇത്തരം സാമൂഹിക ഇടപെടലുകള്‍ വലിയ പങ്ക് വഹിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *