പാലക്കുന്ന് : തെക്കേക്കര ചെണ്ടക്കുളത്തിന് സമീപത്തെ വളപ്പോത്ത് വയലില്‍ നടീല്‍ ഉത്സവത്തിന് എത്തിയത് സ്ത്രീളും കുട്ടികളുമടക്കം മുന്നൂറിലേറെ പേര്‍. പാലക്കുന്ന് കഴകം ഉദുമ പടിഞ്ഞാര്‍ വീട് തറവാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായി നടന്ന ഞാറ് നടീല്‍ ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് രാജു ചട്ടഞ്ചാല്‍ അധ്യക്ഷനായി. പാലക്കുന്ന് ക്ഷേത്ര സ്ഥാനികര്‍ സുനീഷ് പൂജാരി, രവീന്ദ്രന്‍ കാരണവര്‍, അശോകന്‍ വെളിച്ചപ്പാടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദുസുതന്‍, വാര്‍ഡ് അംഗങ്ങളായ കൃഷ്ണന്‍ പള്ളം, സി.കെ. വേണു, മൈമൂന, പാടശേഖര സമിതി സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, തറവാട് സെക്രട്ടറി പി. വി. സുമേഷ്, ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി പ്രസിഡന്റ് കെ.വി. രാഘവന്‍, സെക്രട്ടറി കെ.വി രാജാഗോപാലന്‍, തറവാട് കാരണവര്‍ അഡ്വ. പി.ശേഖരന്‍, മോഹനന്‍ ചെണ്ട, ടി.വി. കുമാരന്‍, മാതൃസമിതി ഭാരവാഹികളായ മാധവി കൃഷ്ണന്‍, വിശാല കോരന്‍, സുനിത ബാബു, രമ്യ പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. 3 ഏക്കറോളം വരുന്ന വയലില്‍ നിന്ന് സ്വന്തമായി വിളവെടുക്കുന്ന നെല്ല് തെയ്യംകെട്ടിനാവശ്യമായ കൂവല്‍ അളക്കലിനും കൈവീതടക്കം മറ്റ് ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുക.