ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പഠനക്യാമ്പ് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ പതാക ഉയര്‍ത്തി. സംഘാടക സമിതി ചെയര്‍മാന്‍ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡിസി സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍, ഡിസിസി വൈസ് പ്രസിഡന്റ് പി ജി ദേവ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം.സി പ്രഭാകരന്‍, പി.വി സുരേഷ്, ഹരീഷ് പി നായര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കണ്‍വീനര്‍ സി വി ഭാവനന്‍, ജില്ലാ പഞ്ചായത്ത് അംഗം ബിന്‍സി ജെയിന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ ലത, രജിത കെ ബ്ലോക്ക് ഭാരവാഹികളായ വി കെ ബാലകൃഷ്ണന്‍, സന്തു ടോം ജോസ്, പി.കെ ബാലചന്ദ്രന്‍, അലക്‌സ് നെടികാല, മധുസൂദനന്‍ റാണിപുരം തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, പോഷകസംഘടന ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട നൂറ്റിമുപ്പതോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

അഷറഫ് രാങ്ങാട്ടൂര്‍, രജീത് നാറാത്ത് എന്നിവര്‍ ക്ലാസ്സ് നയിച്ചു. സമാപന സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂരിന്റെ അധ്യക്ഷതയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രാജീവ് തോമസ് , അഡ്വ. സണ്ണി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളെ ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *