രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തും പുല്ലൂര്‍ പെരിയ പഞ്ചയാത്തും അമ്പലത്തറ പോലീസും ചേര്‍ന്ന് കാഞ്ഞങ്ങാട്, പാണത്തൂര്‍ സംസ്ഥാന പാതയിലെ അപകട മേഖലയായ ഗുരുപുരം മുതല്‍ ഏഴാം മൈല്‍വരെ നടക്കുന്ന ജനകീയ ശുചീകരണത്തിന്റെ ഉദ്ഘാടനം ഗുരുപുരത്ത് ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ് ഐപിഎസ് നിര്‍വ്വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സി അദ്ധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ ,പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സബിത സി കെ, അമ്പലത്തറ സി ഐ ഷാജു എന്നിവര്‍ സംസാരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി പി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വയമ്പ്, സന്ധ്യ പി സി, ജനപ്രതിനിധികള്‍ , കോടോം ബേളൂര്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,ആസൂത്രണ സമിതി അംഗങ്ങള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, ഇരിയ ജമാഅത്ത് അംഗങ്ങള്‍,ഗുരുപുരം ക്ഷേത്രപ്രതിനിധികള്‍,പഞ്ചായത്ത് ഉദ്യോഗസ്ഥര്‍,വിവിധ സന്നദ്ധ സേന പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍,സനാതന കോളേജ് എന്‍ എസ് എസ് യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരുള്ള ചായയും ലഘുഭക്ഷണവും ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയും, ഉച്ചഭക്ഷണം ഇരിയ ജുമാ മസ്ജിദ് പള്ളി കമ്മിറ്റിയും നല്‍കി.
