കാസര്‍ഗോഡ്: വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുന്നത് തടയണമെന്ന് കെഎസ് സി എം സംസ്ഥാന ബ്രൈറ്റ് വട്ടനിരപ്പേല്‍ ആവശ്യപ്പെട്ടു. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കോഴ്‌സുകള്‍ ചേര്‍ന്ന് പഠിക്കുവാന്‍ കഴിയത്തക്ക വിധത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബ്രൈറ്റ് വട്ടനിരപ്പേല്‍ ആവശ്യപ്പെട്ടു.
കെ എസ് സി എം കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് സി എം കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ടോം ഷിനോജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സജി സെബാസ്റ്റ്യന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ഷിനോജ് ചാക്കോ,കെ.എം മാണി, ജോഷ് മനോജ്, ഡൈനോ കുളത്തൂര്‍, ബിജു തുളിശ്ശേരി, സിജി കട്ടക്കയം, ജോയ് മൈക്കിള്‍, അഭിലാഷ് മാത്യു, ജോസ് ചേനാട്ടുകുന്ന്, ടിമ്മി എലി പുലിക്കാട്ട് , സാജു പാമ്പയ്ക്കന്‍, മിലന്‍ ജോയ്, എബിന്‍ എലി പുലിക്കാട്ട് എന്നിവര്‍ സംസാരിച്ചു