പള്ളിക്കര : പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കി സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ നടപ്പിലാക്കണമെന്നും മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പള്ളിക്കര യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെ എസ് എസ് പി യു ജില്ലാ ജോയിന്റ് സെക്രട്ടറി പി. വി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ വെളുത്തോളി അധ്യക്ഷനായി. ടാക്‌സ് കമ്മീഷണര്‍ ആയി വിരമിച്ച് 76-ആം വയസ്സില്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ പോകുന്ന യൂണിറ്റ് അംഗം പി. ഗോപാലനെ അനുമോദിച്ചു. പുതുതായി അംഗങ്ങളായ റിട്ടയര്‍ഡ് സഹകരണ ജോയിന്റ് രജിസ്റ്റ്രാര്‍ വി.ചന്ദ്രന്‍, റിട്ടയര്‍ഡ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ അരവിന്ദ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.പള്ളിക്കര ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൗമിനി മണക്കാട്, ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍, ജോയിന്റ് സെക്രട്ടറി കെ. രവിവര്‍മന്‍, പി. ശിവാനന്ദന്‍, ദാമോദരന്‍, യു. സുധാകരന്‍, പി. വി. റാവു, എന്‍. അച്യുതന്‍, എ. എ. മുഹമ്മദ് കുഞ്ഞി, ശ്രീധരന്‍ കൂട്ടക്കനി, ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.