രാജപുരം :കോടോം ബേളൂര്‍ പഞ്ചായത്തില്‍ പി എം എ വൈ ജി ആവാസ് പ്ലസ് സ്‌പെഷ്യന്‍ ഗ്രാമസഭ ചേര്‍ന്നു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ ബിന്ദു സി ഉല്‍ഘാടനം ചെയ്തു,
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് ടി.പി. വന്ദന, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുരേഷ് വയമ്പ്, ഭൂപേഷ് . കെ, സന്ധ്യ. പി. സി, പഞ്ചായത്തംഗങ്ങളായ ഗോപാലകൃഷ്ണന്‍, ശ്രീജിത്, കൃഷ്ണന്‍. ടി , ബ്ലോക്ക് ഹൗസിംഗ് ഓഫീസര്‍ ചാക്കോ, വി. ഇ. ഒ രമ്യ, പഞ്ചായത്ത് ആര്‍പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
2024 ലെ സര്‍വ്വേ പ്രകാരം തയ്യാറാക്കിയ ഗുണഭോക്ത്യ ലിസ്റ്റില്‍ 301 പേരാണുള്ളത് , മുഴുവന്‍ ഗുണഭോക്താക്കളെയും പങ്കെടുപ്പിച്ച് ഗ്രാമസഭ നടത്തി ലിസ്റ്റ് അംഗീകരിച്ചു .