പാലക്കുന്ന്: വായന പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി പാലക്കു ന്ന് അംബിക ലൈബ്രറിയില്‍ ബഷീര്‍ അനുസ്മരണം പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പള്ളം നാരായണന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി. വി. പ്രഭാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അംബിക കോളേജ് പ്രിന്‍സിപ്പല്‍ വി. പ്രേമലത, എം. വി. ജയദേവന്‍, വിദ്യാഭ്യാസ സമിതി ഭാരവാഹികളായ രവീന്ദ്രന്‍ കൊക്കാല്‍, ശ്രീജാ പുരുഷോത്തമന്‍, എ. ബാലകൃഷ്ണന്‍, ബി. അരവിന്ദാക്ഷന്‍, പാലക്കുന്നില്‍ കുട്ടി, ബിന്ദു കല്ലത്ത്, ശ്രീസ്ത രാമചന്ദ്രന്‍, ലൈബ്രറേറിയന്‍ കെ. വി. ശാരദ എന്നിവര്‍ പ്രസംഗിച്ചു.