ഒരു വര്‍ഷത്തോളമായി ഉപയോഗിക്കാത്ത ക്ഷേത്രത്തിന്റെ ചെണ്ടക്കുളം വിക്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി

പാലക്കുന്ന് : നീന്തല്‍ പഠിക്കാന്‍ ഏവര്‍ക്കും ആശ്രയമാണ് പള്ളം തെക്കേക്കര കുണ്ടില്‍ തറവാട്ടിന് സമീപത്തെ ഉദയമംഗലം ക്ഷേത്രത്തിന്റെ അധിനതയിലുള്ള ചെണ്ട ക്കുളം. ഒരു വര്‍ഷത്തോളമായി വൃത്തിഹീനമായി കിടന്ന കുളം തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതസേന വോളണ്ടിയര്‍മാര്‍, ക്ലബ് പ്രവര്‍ത്തകര്‍, വനിത കമ്മിറ്റി അംഗങ്ങള്‍, കുണ്ടില്‍ ഫ്രണ്ട്സ് അംഗങ്ങള്‍ ഒത്തു ചേര്‍ന്ന് പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. കാട്ട് വള്ളികളും മാലിന്യങ്ങളും കൊണ്ട് മൂടിക്കിടന്ന കുളവും പരിസരവും മണിക്കൂറുകള്‍ നീണ്ട ശ്രമദാനത്തിലൂടെ ഈ കൂട്ടായ്മ ശുചീകരിച്ചു. നീരുറവുപോലും കാട് കയറി അടഞ്ഞിരുന്നു.

നാട്ടിലെ കര്‍ഷക പ്രമാണിയായിരുന്ന ചെണ്ട പക്കീരന്റെ കൈവശമുണ്ടായിരുന്ന കുളവും പരിസരവും അടക്കം 27 സെന്റ് സ്ഥലം അദ്ദേഹത്തിന്റെ പിന്‍മുറക്കാരെല്ലാം ഒത്തു ചേര്‍ന്ന് 20 വര്‍ഷം മുന്‍പ് ഉദയമംഗലം ക്ഷേത്രത്തിന് സംഭാവനയായി രജിസ്റ്റര്‍ ചെയ്ത് നല്‍കുകയായിരുന്നു. വര്‍ഷങ്ങളായി തെക്കേക്കരയില്‍ കൃഷി ചെയ്തു വരുന്ന കര്‍ഷകര്‍ക്കുള്ള ജല സ്രോതസ് ആണ് ഈ കുളം. മഴക്കാലം തുടങ്ങിയാല്‍ ഉദുമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പ്രായ ലിംഗ ഭേദമന്യേ ദിവസേന നിരവധി പേര്‍ നീന്തല്‍ പഠിക്കാന്‍ ഇവിടെ എത്തിയിരുന്നു. പാലക്കുന്ന് ലയണ്‍സ് ക്ലബ് കഴിഞ്ഞ ആഗസ്ത് 3 മുതല്‍ കാഞ്ഞങ്ങാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്‌മെന്റിന്റെ സഹായത്തോടെ 100 പേരെ പങ്കെടുപ്പിച്ചു നടത്തിയ സൗജന്യ നീന്തല്‍ പരിശീലനം അവസാന ഘട്ടത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് മാസാവസാനം നിര്‍ത്തിവെക്കേണ്ടി വന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ആര്‍ക്കും ഉപയോഗിക്കാനാവത്ത അവസ്ഥയില്‍ നിര്‍ത്തി വെക്കേണ്ടി വന്ന കുളമാണ് നാട്ടുകൂട്ടായ്മയുടെ ശ്രമഫലമായി ശുചീകരിച്ചത്. ഇനി കുളത്തിലിറങ്ങാന്‍ ബന്ധപ്പെട്ടവരില്‍ നിന്നുള്ള പച്ചക്കൊടിക്കായി കാത്തിരിക്കുകയാണ് നീന്തല്‍ പ്രേമികള്‍.
.
വിശദീകരണ യോഗം വാര്‍ഡ് അംഗം കൃഷ്ണന്‍ പള്ളം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി. പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രണവന്‍ പ്രഭാകരന്‍, ട്രഷറര്‍ ടി. സി. സുകുമാരന്‍, ഉദയമംഗലം ക്ഷേത്ര പ്രസിഡന്റ് പ്രഭാകരന്‍ തെക്കേക്കര, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പള്ളം നാരായണന്‍, ശ്രീസ്ത രാമചന്ദ്രന്‍, പി. വി. ഭാസ്‌കരന്‍, വിലാസിനി, പി. വി. ലക്ഷ്മി, മുരളി പള്ളം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *