കെ എസ് ആര്‍ ടി സി ബസ്സ് സര്‍വീസ് നിര്‍ത്താന്‍ നിക്കം :.പ്രതിഷേധവുമായി മലനാട് വികസന സമിതി നില്‍പ്പ് സമരം നടത്തി

രാജപുരം : 2013 മുതല്‍ ലാഭകരമായി സര്‍വ്വീസ് നടത്തിവരുന്ന കോട്ടയം – പാണത്തൂര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസ്സ് സര്‍വ്വീസ് നിര്‍ത്താനുള്ള നീക്കത്തിനെതിരെ പാണത്തൂരില്‍ മലയോയ വികസന സമിതി നില്‍പ് സമരം നടത്തി. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് സമരം ഉദ്ഘാടനം ചെയ്തു. മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍ സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. മലനാട് വികസന സമിതി ജനറല്‍ കണ്‍വീനര്‍ ബാബു കദളിമറ്റം പ്രതിഷേധ സമര കാരണം വിശദീകരിച്ച് സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പദ്മകുമാരി, ജനപ്രതിനിധികളായ, ബാലകൃഷ്ണന്‍, പ്രസീത റാണി, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളായ എം വി കൃഷ്ണന്‍, ജോണി തോലമ്പുഴ, മൈക്കിള്‍ പൂവത്താനി, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് എം കുഞ്ഞികൃഷ്ണന്‍ കൃഷ്ണാസ്,പി പി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, അജിത് മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. മലനാട് വികസന സമിതി ജനറല്‍ സെക്രട്ടറി ബി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ യു കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. മലനാട് വികസന സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ ആയ, ഏ കെ ശശി,അബു താഹിര്‍, കെ സി സലിം, സെബാസ്റ്റ്യന്‍, ശശി ബി സി അട്ടേങ്ങാനം, തങ്കച്ചന്‍ കാക്കനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *