രാജപുരം : സെന്റ് മേരീസ് എ.യു.പി. സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍
മോട്ടിവേഷന്‍ സ്പീക്കര്‍ ജയമോള്‍ മാത്യു നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനാത്മക സന്ദേശം നല്‍കി. കുട്ടികളുടെ പഠനം, വ്യക്തി ശുചിത്വം ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ ക്ലാസ് നല്‍കി.വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനും സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി വിവിധ കലാപരിപാടികളും ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ജോണ്‍സിയ സംസാരിച്ചു. നൃത്തങ്ങള്‍, കഥ, സംഗീതം, കൈകൊട്ടികളി തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. .