മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമയി കള്ളാര്‍ പഞ്ചായത്തില്‍ സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിഗ് നടത്തി

രാജപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമയി കള്ളാര്‍ പഞ്ചായത്തില്‍ 2025-2026 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിഗ് നടന്നു. പരപ്പ ബ്ലോക്ക് എക്സ്റ്റന്‍സ്ഷന്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ പി, ബ്ലോക്ക് എന്‍ ആര്‍ഇജിഎസ് എ ഇ സരുണ്‍ പഞ്ചായത്തംഗങ്ങളായ .ഗിരീഷ് കുമാര്‍ , രേഖ സി,ഗീത പി, സനിത, സാബു സി എം,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഉഷ, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ രമ ബി എന്നിവര്‍ സംസാരിച്ചു. മേറ്റ്മാര്‍, തൊഴിലാളികള്‍, ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രേമ എ സ്വാഗതവും എ ഇ രേഷ്മ പി എല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *