പാലക്കുന്ന് ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

പാലക്കുന്ന്: പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ഔപചാരികത്വം ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പി. എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി കെ. ഗോപി, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണുഗോപാലന്‍, ഡിസ്ട്രിക്റ്റ് സെക്രട്ടറി മധുസൂദനന്‍, ചീഫ് കോര്‍ഡിനേറ്റര്‍ എസ്. പി. എം. ഷറഫുദ്ദിന്‍, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ കെ. എന്‍. ശ്രീകണ്ഠന്‍, സെക്രട്ടറി ആര്‍. കെ. കൃഷ്ണപ്രസാദ്, പി. കെ. ബാലകൃഷ്ണന്‍, മോഹനന്‍ പട്ടത്താന്‍, പി. എം. ഗംഗാധരന്‍, സതീശന്‍ പൂര്‍ണിമ, പി. പി. ചന്ദ്രശേഖരന്‍, കുമാരന്‍ കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. സോണല്‍ ചെയര്‍പേഴ്‌സണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പി. മധുകുമാറിനെ അനുമോദിച്ചു.പുതിയ അംഗങ്ങളായ പി. പി. മോഹനന്‍, ഡോ. പി.ശശിധരന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
ഭാരവാഹികള്‍ : പി. പി. ചന്ദ്രശേഖരന്‍ (പ്രസി.), പി. കെ. ബാലകൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍ മാങ്ങാട് (വൈ. പ്രസി.), ആര്‍. കെ. കൃഷ്ണപ്രസാദ് (സെക്ര.), സുരേഷ് കുമാര്‍ കരിപ്പോടി(ജോ. സെക്ര.), മോഹനന്‍ ചിറമ്മല്‍ ( ട്രഷ.). സമൂഹ നന്മ ലക്ഷ്യമിട്ട് വിവിധ പ്രൊജക്റ്റുകള്‍ ഒരാഴ്ച്ചക്കകം നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *