രാജപുരം: കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അനീതിക്കെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ഐഎന്‍ടിയുസി തൊഴിലുറപ്പ് യൂണിയന്‍ കള്ളാര്‍ മണ്ഡലം കമ്മിറ്റിയും സംയുക്തമായി രാജപുരം ഹെഡ് പോസ്റ്റ് ഓഫീസ്‌ന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ അധ്യക്ഷത വഹിച്ചു. ഐ എന്‍ ടിയു സി ജില്ലാ പ്രസിഡന്റ് പിജി ദേവ് ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ ട്രഷറര്‍ എം കെ മാധവന്‍ നായര്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ചന്ദ്രശേഖരന്‍ പിവി,
കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, ബ്ലോക്ക് സെക്രട്ടറി വി കെ ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു.
ഐ എന്‍ടിയുസി കള്ളാര്‍ മണ്ഡലം പ്രസിഡന്റ് ബി അബ്ദുള്ള സ്വാഗതവും സെക്രട്ടറി രേഖ സി നന്ദിയും പറഞ്ഞു.