കോടോം ബേളൂര്‍ കൃഷിഭവന്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

രാജപുരം :കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കോടോം ബേളൂര്‍ കൃഷിഭവന്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്കിടുന്നതിനും ലക്ഷ്യമിട്ട് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രന്‍ ടി വി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വന്ദന ടി പി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാന്‍ സുരേഷ് വയമ്പ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാ ഭൂപേഷ് കെ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ പി സി , ജനപ്രതിനിധി അജീഷ് പി എന്‍, ആസൂത്രണസമതി ഉപാദ്ധ്യക്ഷന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ഹരിത കെ വി സ്വാഗതവും അസിസ്റ്റന്റ്കൃഷി ഓഫീസര്‍ പ്രിയേഷ് നന്ദിയും പറഞ്ഞു. പടന്നക്കാട് കാര്‍ഷിക കോളേജിലെ റിട്ട.പ്രൊഫസര്‍ ഡോ.കെ.എം ശ്രീകുമാര്‍ കീട രോഗ ബാധയും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. ഞാറ്റുവേല ചന്തയുടെ ഭാഗമായി ഗുണമേന്മയുള്ള വിത്തുകളും തൈകളും, ജൈവവളങ്ങളും , പച്ചക്കറികളും വില്‍പന നടത്തുകയും കര്‍ഷകര്‍ ഈ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *