വിപണിയില്‍ രാജാവായി കിയ സെല്‍റ്റോസ് മിഡ്-എസ്യുവി വിഭാഗത്തില്‍ ഏറ്റവും മികച്ച റീസെയില്‍ മൂല്യമുള്ള വാഹനം

ഇന്ത്യയിലെ യൂസ്ഡ് കാര്‍ സ്റ്റഡി വിപണിയില്‍ തങ്ങളുടെ ജനപ്രിയ മോഡലായ കിയ സെല്‍റ്റോസിന് ഏറ്റവും ഉയര്‍ന്ന റീസെയില്‍ മൂല്യമുണ്ടെന്ന് പ്രഖ്യാപിച്ച് കിയ ഇന്ത്യ. പ്രമുഖ ഓട്ടോമൊബൈല്‍ മാധ്യമമായ ഓട്ടോകാര്‍ ഇന്ത്യ സ്പിന്നിയുമായി സഹകരിച്ച് നടത്തിയ നാലാം പതിപ്പ് യൂസ്ഡ് കാര്‍ പഠന റിപ്പോര്‍ട്ടിലാണ് സെല്‍റ്റോസ് മിഡ്-എസ്യുവി വിഭാഗത്തില്‍ ഒന്നാമതെത്തിയത്. മികച്ച നിര്‍മാണ നിലവാരം, ഉപഭോക്തൃ വിശ്വാസം, കുറഞ്ഞ പരിപാലന ചെലവ് എന്നിവയാണ് സെല്‍റ്റോസിന് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ പ്രിയമേറാന്‍ കാരണം.

പഠനമനുസരിച്ച് സെല്‍റ്റോസിന്റെ പെട്രോള്‍-ഓട്ടോമാറ്റിക് മോഡലാണ് ഏറ്റവും കുറഞ്ഞ മൂല്യത്തകര്‍ച്ച രേഖപ്പെടുത്തിയത്. 1 വര്‍ഷത്തിന് ശേഷം 79% മൂല്യം നിലനിര്‍ത്തുന്നു (വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്). 3 വര്‍ഷത്തിന് ശേഷം 67% മൂല്യം നിലനിര്‍ത്തുന്നു. 5 വര്‍ഷത്തിന് ശേഷം 57% മൂല്യം നിലനിര്‍ത്തുന്നു. മൊത്തം സെല്‍റ്റോസ് ശ്രേണി എടുത്താല്‍ ശരാശരി മൂന്ന് വര്‍ഷത്തിന് ശേഷം 66 ശതമാനവും, അഞ്ച് വര്‍ഷത്തിന് ശേഷം 55 ശതമാനവും റീസെയില്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കുന്നുണ്ട്. ആകര്‍ഷകമായ ഡിസൈന്‍, സമഗ്രമായ സുരക്ഷാ ഫീച്ചറുകള്‍ എന്നിവയോടെ ഇന്ത്യന്‍ വിപണിയിലെത്തിയ കിയ സെല്‍റ്റോസ് ചുരുങ്ങിയ കാലം കൊണ്ട് 6.5 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. പഴയ വാഹനം എക്സ്ചേഞ്ച് ചെയ്ത് പുതിയതിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ നഷ്ടത്തില്‍ വില്‍ക്കാന്‍ സാധിക്കുന്ന കാറായി സെല്‍റ്റോസ് മാറിയെന്ന് ഈ പഠനം അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *