രാജപുരം:ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുതലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഫെയര്‍ വാല്യൂ സര്‍ട്ടിഫിക്കറ്റ് കൃത്യമായി കൊടുക്കാന്‍ ചില വില്ലേജ് ഓഫീസര്‍ മാര്‍ തയ്യാറാകുന്നില്ലെന്ന് കര്‍ഷക രക്ഷാ സമിതി. സര്‍ക്കാരും കര്‍ഷക രക്ഷാസമിതിയും അംഗീകരിച്ച നഷ്ടപരിഹാര പാക്കേജ് പ്രകാരം ഭൂമിയുടെ ഫെയര്‍ വാല്യുവിന്റെ 60 ശതമാനമാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കേണ്ടത്. സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് ഫെയര്‍വാല്യൂ കുറച്ചുകാണിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കിട്ടുന്ന നഷ്ടപരിഹാരം പിന്നെയും കുറയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് കര്‍ഷക രക്ഷാസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബേളൂര്‍, കോടോത്ത്, തായന്നൂര്‍, കാറഡുക്ക വില്ലേജുകളിലെ ഓഫീസര്‍മാരാണ് കര്‍ഷകര്‍ക്ക് ഭൂമിയുടെ ഫെയര്‍വാല്യു സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത്. സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫെയര്‍ വാല്യു വച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു പകരം അതിലും കുറഞ്ഞ ഫെയര്‍വാല്യു മാത്രമേ കാണിക്കാന്‍ കഴിയൂ എന്നാണ് ഇവര്‍ പറയുന്നത് ജില്ലാ കളക്ടര്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടും ഈ വില്ലേജ് ഓഫീസര്‍മാര്‍ നിലപാട് മാറ്റാന്‍ തയാറായിട്ടില്ല. ഈ സമീപനം തുടരുകയാണെങ്കില്‍ കര്‍ഷകരക്ഷാസമിതി സമരം ആരംഭിക്കുമെന്നും പറഞ്ഞു. ബന്ധപ്പെട്ട വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ അനിശ്ചിതകാലസമരം നടത്തുമെന്നും, ആവശ്യമെങ്കില്‍ വീണ്ടും കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. പദ്ധതിയുമായില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്കും ടോട്ടല്‍ ലോസ് ഉണ്ടാകുന്നവര്‍ക്കുമുള്ള നഷ്ടപരിഹാര പാക്കേജ് എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടി ജില്ലാ കളക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാ കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കര്‍ഷ കരക്ഷാസമിതി ജില്ലാ ചെയര്‍മാന്‍ ഷിനോജ് ചാക്കോ, കണ്‍വീനര്‍ കെ. നാരായണന്‍ കുട്ടി, ട്രഷറര്‍ സത്യനാഥ് കമ്പിക്കാനം, പദ്മനാഭന്‍ കരിന്തളം, സിബി ജോസഫ് വെള്ളുഗെ, ഷാന വാസ് പരപ്പ, ജോര്‍ജ് മാര്‍ട്ടിന്‍ ഉദയപുരം, തമ്പാന്‍ തായന്നൂര്‍ , ചന്ദ്രന്‍ മുള്ളേരിയ, എം കെ ഭാസ്‌കരന്‍, രാധാകൃഷ്ണന്‍ ചേരിപ്പാടി, പി ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു.