രാമായണ പാരായണ, പ്രശ്‌നോത്തരി മത്സര വിജയികള്‍ക്ക് അനുമോദനവും സമ്മാനങ്ങളും

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കടകത്തിലെ ഞായറാഴ്ചകളില്‍ നടന്ന പ്രഭാഷണ പരമ്പര സമാപിച്ചു. വിവിധ ദിവസങ്ങളിലായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായി നടത്തിയ രാമായണ പാരായണ, പ്രശ്‌നോത്തരി മത്സര വിജയികള്‍ക്ക് സുനീഷ് പൂജാരിയും ഭാഗവത സപ്താഹ ആചര്യന്‍ പ്രഭാഷകന്‍ അഡ്വ വി. എം. കൃഷ്ണകുമാറും ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി. ഭണ്ഡാര വീട് ക്ഷീര ശൈലം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിജയികളെ അനുമോദിച്ചു. പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി. കെ. രാജേന്ദ്രനാഥ് , കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ. വി അപ്പു, പി. വി. ചിത്രഭാനു, കെ.വി.ഗിരീഷ് ബാബു, പ്രദീപ് പള്ളിക്കര, ബാബു മണിയങ്ങാനം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *