സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വീടുകളില്‍ തന്നെ എത്തിക്കണമെന്നും, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയം ഉപേക്ഷിക്കണമെന്നും കെ.എസ്.കെ.ടി.യു. ചിത്താരി വില്ലേജ് സമ്മേളനം

വേലാശ്വരം: സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വീടുകളില്‍ തന്നെ എത്തിക്കണമെന്നും, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയം ഉപേക്ഷിക്കണമെന്നും കെ.എസ്.കെ.ടി.യു. ചിത്താരി വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര കേരള സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വില്ലേജ് പ്രസിഡന്റ് ടി. സരള പതാക ഉയര്‍ത്തി യത്തോടെ സമ്മേളനത്തിന് തുടക്കമായി വാണിയംപാറ കെ. തമ്പാന്‍ നമ്പ്യാര്‍ നഗറില്‍ കെ.എസ്. കെ.ടി യു .ജില്ലാ ട്രഷറര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് ടി.സരള അധ്യക്ഷതവഹിച്ചു. പി.മഞ്ജുനാഥന്‍ രക്തസാക്ഷി പ്രമേയവും , രാഗിണി രാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി കെ.വി.സുകുമാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി മെമ്പര്‍ കമലാക്ഷന്‍ കൊള വയല്‍, ഏരിയ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഏ.വി. പവിത്രന്‍, ഒ.മോഹനന്‍ , ഏരിയ കമ്മറ്റി മെമ്പര്‍ എം. വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ.പവിത്രന്‍ മാസ്റ്റര്‍ സ്വാഗതവും, പി. സുധ. നന്ദിയും പറഞ്ഞു. ഭാരവാഹികളായി സെക്രട്ടറി: പി.മഞ്ജുനാഥന്‍ , പ്രസിഡന്റ്: ടി.സരള , എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *