രാജപുരം: ഒടയംഞ്ചാല്‍ റോട്ടറി ക്ലബ്ബ് ന്റെ 2026-27 വര്‍ഷത്തെ സ്ഥാനരോഹണം റോട്ടറി ഹാളില്‍ പ്രസിഡന്റ് മണികണ്ഠന്‍ പച്ചിക്കാരന്റെ അധ്യക്ഷതയില്‍ നടന്നു. റോട്ടറി ഡിസ്ട്രിക്റ്റ് നോമിനി ഡോ.അനില്‍ മേലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ ദിനേശ് സ്‌കൂളുകളിലേക്കുള്ള മെഡിസിന്‍ കിറ്റ് വിതരണം ചെയ്തു. ഡിഡിസി യതീഷ് പ്രഭു ക്ലബ്ബ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് ഗവര്‍ണര്‍ സജി ടിടി, മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണി കണ്ഠന്‍ കമ്പിക്കാനം സ്വാഗതവും, തമ്പാന്‍ മാരാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
ഭാരവാഹികള്‍ : ബാബു കെ (പ്രസിഡന്റ്), ഷീജ ജോര്‍ജ് ( സെക്രട്ടറി) , തമ്പാന്‍ മാരാര്‍ ( ട്രഷറര്‍).