രാജപുരം : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലു റപ്പ് പദ്ധതിയുടെ ഭാഗമായി പനത്തടിഗ്രാമപഞ്ചായത്തില്‍ സോഷ്യല്‍ ഓഡിറ്റ്
പബ്ലിക് ഹിയറിങ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍
കെ.ജെ. ജെയിംസ് അധ്യക്ഷനായി, സ്ഥിരം സമിതി അധ്യക്ഷരായ കെ ബി രതീഷ്, സുപ്രിയ അജിത്ത്, സിഡിഎസ് ചെയര്‍പേ ഴ്‌സണ്‍ ദിവ്യ, എം. ഉണ്ണികൃ ഷ്ണന്‍, ജോമോന്‍ തോമസ്, കെവി സരുണ്‍, പഞ്ചായത്ത് സെക്രട്ടറി ഇ. മുഹമ്മദലി ഇര്‍ഷാദ്, എ അഗസ്റ്റിന്‍, തൊഴിലുറപ്പ് അസി എന്‍ജി നീയര്‍ ആതിര തുടങ്ങിയവര്‍ സംസാരിച്ചു.