ഒടയംഞ്ചാല്‍ ഡൗണ്‍ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോക്ടേര്‍സ് ഡേ ആചരിച്ചു

രാജപുരം: ഒടയംഞ്ചാല്‍ ഡൗണ്‍ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോക്ടേര്‍സ് ഡേ ആചരിച്ചു. ഓയഞ്ചാല്‍ സഹകരണ ആശുപത്രി പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ ക്ലബ്ബ് പ്രസിഡണ്ട് കൃഷ്ണന്‍ കൊട്ടോടി ഡോക്ടര്‍മാരായ മെല്‍വിന്‍ മാത്യു ,
ഡെനില്‍ , ജയശങ്കര്‍ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് കെ പി, ട്രഷറര്‍ രാജന്‍ ആവണി, ബേബി മേലത്ത് ,സാജു ജോസ് ,ഡോ. മെല്‍വിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *