കാഞ്ഞങ്ങാട്: ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ”ഓപ്പറേഷന്‍ തൂഫാന്‍” പദ്ധതിയുടെ ഭാഗമായി എം കെഎസ് ജിഎച്ച്എസ്എസ് മടിക്കൈ സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ പോസ്റ്റര്‍ രചന, നൃത്തശില്പം, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, പ്രസംഗം എന്നിവയ്ക്കൊപ്പം ലഹരി വിരുദ്ധ ചങ്ങല തീര്‍ക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ ബോധവല്‍ക്കരണം നല്‍കുക എന്നതായി രുന്നു ഈ പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം. പിടി എ പ്രസിഡന്റ് ടി. രാജന്‍ അധ്യക്ഷത വഹിച്ചു.
ഹോസ്ദുര്‍ഗ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ എ എസ് ഐ ഷീന ചിറകുണ്ടില്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം കൊടുത്തു. സിവില്‍പോലീസ് ഓഫീസര്‍മാരായ,
സന്ധ്യ, സീതലക്ഷ്മി ഹെഡ് മിസ്ട്രസ്സ് പ്രീത കെ. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പിടിഎ അംഗങ്ങളും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചു ചേര്‍ന്ന് ലഹരിക്കെതിരെ ശക്തമായ സന്ദേശം ഉയര്‍ത്തി.