ബാളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തില്‍ രാജപുരത്ത് നിന്ന് ചുള്ളിക്കരയിലേക്ക് ബാപ്പുവിന്റെ വഴിയെ പദയാത്ര നടത്തി; ഡിസി സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു

രാജപുരം:ബാളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ രാജപുരത്ത് നിന്ന് ചുള്ളിക്കരയിലേക്ക് ബാപ്പുവിന്റെ വഴിയെ പദയാത്ര നടത്തി . ഡി സി സി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍ ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂരിന് പതാക കൈമറി ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് വൈസ് പ്രസിഡന്റ് എംയു തോമസ്സ് അധ്യക്ഷത വഹിച്ചു. കെ പി സി സി മെംബര്‍ മീനാക്ഷി ബാലകൃഷ്ണന്‍,മണ്ഡലം പ്രസിഡന്റ് മാരായ എം ജയകുമാര്‍, സന്തോഷ് വി ചാക്കോ, ബാലകൃഷ്ണന്‍ ബാലൂര്‍ ,ബേബി പുതുപ്പറമ്പ്, പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , വൈസ് പ്രസിഡന്റ് എം എം സൈമണ്‍, ബ്ലോക്ക് ഭാരവാഹികളായ സന്തു ടോം ജോസ് ,പി എ ആലി, നാരായണന്‍ ചുള്ളിക്കര , വി കെ ബാലകൃഷ്ണന്‍, രാജീവ് തോമസ് ,യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, ജോണി തോലാംമ്പുഴ, കെജെ ജെയിംസ്, പി ഗോപാലകൃഷ്ണന്‍ നായ്ക്കയം എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ചുള്ളിക്കരയില്‍ ഐ എന്‍ ടി യു സി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക് ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദിപ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി രതിഷ് കാട്ടുമാടം തുടങ്ങിയവര്‍ സംസാരിച്ചു.സജി പ്ലച്ചേരി സ്വാഗതവും സജി പ്ലച്ചേരിപ്പുറത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *