രാജപുരം:സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണ പരമ്പരയ്ക്ക് ഒക്ടോബര്‍ 4ന് ബളാംതോട് മായത്തി ഭഗവതി ക്ഷേത്രത്തില്‍ തുടക്കമാകും. വൈകിട്ട് 3 മണിക്ക് ബളാംതോട് ടൗണില്‍ സ്വാമിക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ക്ഷേത്രത്തില്‍ 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സഭ കേരള റിട്ട.സ്‌പെഷല്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് ഐഎഎസ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ആര്‍.മോഹന്‍കുമാര്‍ അധ്യക്ഷത വഹിക്കും. മായത്തി ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ.എന്‍.വിജയകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിക്കും. ജനറല്‍ കണ്‍വീനര്‍ കെ.പി.അജന്തകുമാര്‍ സ്വാഗതവും, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ.അശോകന്‍ നന്ദിയും പറയും. ഒക്ടോബര്‍ 4 മുതല്‍ 8 വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ 6.30 വരെയാണ് പ്രഭാഷണം. മലയോരത്ത് ആദ്യമായാണ് സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണ പരമ്പര നടക്കുന്നതെന്ന് സംഘാടക സമിതി, ചെയര്‍മാന്‍ ആര്‍.മോഹന്‍ കുമാര്‍, ജനറല്‍ കണ്‍വീനര്‍ കെ.പി.അജന്തകുമാര്‍, ആര്‍.സൂര്യനാരായണ ഭട്ട്, കെ.ഗോവിന്ദന്‍ കൊട്ടോടി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.